കെ.പി ശശികലയ്ക്കെതിരെ വിഡി സതീശന്റെ പരാതി;പ്രസംഗം വളച്ചൊടിച്ചതെന്നു ഹിന്ദു ഐക്യവേദി!

മതേതര എഴുത്തുകാരെ എഴുത്തുകാരോട് ഭീഷണിപ്പെടുത്തിയെന്ന് വിഡി സതീശൻ എംഎല്‍എ ഡിജിപിയ്ക്ക് പരാതി നല്‍കി. ശശികല പറവൂരിൽ നടത്തിയ പ്രസംഗത്തിൽ ‘മതേതരവാദികളായ എഴുത്തുകാർക്ക് ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തി കൊള്ളാൻ’ പറഞ്ഞതായാണ് പരാതി. എന്നാൽ കെ.പി ശശികല കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസംഗം വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നതെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

ആർഎസ്എസ് അങ്ങനെ ഒരു കൊലപാതകം ചെയ്യില്ലെന്നും എന്നാൽ കർണാടകയിലെ കോൺഗ്രസ്സിന് അതാവശ്യമാണെന്നും,അതിനാൽ എഴുത്തുകാർ മൃത്യുഞ്ജയ ഹോമം നടത്തി കരുതി ഇരുന്നോളാൻ എന്നാണ് ശശികല പറഞ്ഞതെന്നാണ് ഹിന്ദു ഐക്യവേദി പറയുന്നത്. പ്രസംഗം പരിശോദിച്ചു നടപടിയെടുക്കാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

Be the first to comment on "കെ.പി ശശികലയ്ക്കെതിരെ വിഡി സതീശന്റെ പരാതി;പ്രസംഗം വളച്ചൊടിച്ചതെന്നു ഹിന്ദു ഐക്യവേദി!"

Leave a comment

Your email address will not be published.


*