എന്ത് കഴിക്കണം കഴിക്കണ്ട എന്ന് നിര്‍ബന്ധിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരമല്ലെന്നു പ്രധാനമന്ത്രി!

ന്യൂഡൽഹി:ജനങ്ങൾ എന്ത് കഴിക്കണം കഴിക്കണ്ട എന്ന് നിര്‍ബന്ധിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിനു യോജിച്ചതല്ലെന്ന് പ്രധാനമന്ത്രി.യങ് ഇന്ത്യ ന്യൂ ഇന്ത്യ എന്ന വിഷയത്തിൽ ന്യൂഡല്‍ഹിയിലെ വിജ്ഞാൻ ഭവനിൽ, ദീന്‍ ദയാല്‍ ഉപാധ്യായ ജന്മശതാബ്ദിയും സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റ 125-ാം വാര്‍ഷികവും അനുസ്മരിച്ച്‌ രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തെരുവ് മലിനമാക്കുന്നവർക്കു വന്ദേമാതരം ആലപിക്കാൻ അർഹതയില്ല,നമ്മുടെ റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവർക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് നരേന്ദ്രമോദി പറഞ്ഞു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രധാനമന്ത്രിയുടെ പ്രസംഗം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് യുജിസി ഉത്തരവിട്ടിരുന്നു. എന്നാൽ കോഴിക്കോട് കെഎസ് യു പ്രവർത്തകർ പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണം തടസപ്പെടുത്തി.

Be the first to comment on "എന്ത് കഴിക്കണം കഴിക്കണ്ട എന്ന് നിര്‍ബന്ധിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരമല്ലെന്നു പ്രധാനമന്ത്രി!"

Leave a comment

Your email address will not be published.


*