നീറ്റ്: ആത്മഹത്യാ ചെയ്ത അനിതയുടെ വീട്ടിൽ നടൻ വിജയ്!

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യാ ചെയ്ത തമിഴ്നാട് സ്വദേശി അനിതയുടെ വീട്ടിൽ നടൻ വിജയ് എത്തി. അനിതയുടെ സഹോദരന്‍ മണികണ്ഠനെയും അച്ഛൻ ഷണ്മുഖനെയും വിജയ് ആശ്വസിപ്പിച്ചു. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു താരം അനിതയുടെ വീട്ടിൽ എത്തിയത്. നേരത്തെ ജെല്ലിക്കെട്ട് പ്രക്ഷോപത്തിനിടെ ആരുമറിയാതെ മുഖം മറച്ച് വിജയ് എത്തിയതും വാർത്തയായിരുന്നു.

നീറ്റ് വഴിയുള്ള മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നാണ് അനിത ആത്മഹത്യാ ചെയ്തത്. പ്ലസ്ടുനു 1200 ല്‍ 1176 മാര്‍ക്കു നേടിയാണ് അനിത വിജയിച്ചിരുന്നത്. എന്നാൽ നീറ്റ് പരീക്ഷയിൽ വേണ്ടത്ര വിജയിക്കാൻ അനിതയ്ക്കായില്ല.

സംസ്ഥാന സിലബസിൽ പഠിച്ച തങ്ങളെ പോലെയുള്ള വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങൾ മനസിലാകാൻ സാധിക്കുന്നില്ലെന്നും അതിനാൽ തമിഴ്‌നാടിനെ നീറ്റിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു അനിത ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Be the first to comment on "നീറ്റ്: ആത്മഹത്യാ ചെയ്ത അനിതയുടെ വീട്ടിൽ നടൻ വിജയ്!"

Leave a comment

Your email address will not be published.


*