ബിജെപിയുടെ മെഡിക്കല്‍ കോഴ;വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു!

സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍ കോഴ കേസന്വേഷണം വിജിലൻസ് അവസാനിപ്പിക്കുന്നു. കോഴ വാങ്ങി എന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ വിജിലസിന് ലഭിക്കാത്തതാണ് കാരണം.

എസ്ആര്‍ മെഡിക്കല്‍ കോളെജിന്റെ അഫിലിയേഷനായി 5.60 കോടി രൂപ ഉടമയായ ആര്‍ ഷാജിയുടെ പക്കൽ നിന്നും ബിജെപി നേതാക്കൾക്ക് വാങ്ങിയതായി പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നെന്നാണ് വാർത്തകൾ വന്നത്. ഇതിന്റെ അന്വേഷണത്തിനായി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീശനെയും എ.കെ നസീറിനെയും ചുമതലപ്പെടുത്തി.

ഇവർ കോഴയിടപാടു നടന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് റിപ്പോർട്ടി സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ട് മാധ്യമങ്ങൾക്കു ലഭിച്ചതോടെ വലിയ വാർത്തയായിരുന്നു. എന്നാൽ ഇങ്ങനെ ഒരു റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് കുമ്മനവും,കോഴ നൽകിയിട്ടില്ലെന്ന് ആര്‍ ഷാജിയും വിജിലൻസിന്റെ മുൻപിൽ നിലപാടെടുത്തു. ഏഷ്യാനെറ്റ് ന്യൂസാണ് വിജിലൻസ് അന്വേഷണം അവസാനിക്കുന്നു എന്ന വാർത്ത റിപ്പോർട്ട് ചെയ്തത്.

Be the first to comment on "ബിജെപിയുടെ മെഡിക്കല്‍ കോഴ;വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു!"

Leave a comment

Your email address will not be published.


*