അണ്ണാ ഡിഎംകെയിൽ നിന്നും ശശികലയെ പുറത്താക്കി!

ചെന്നൈ:തമിഴ്നാട് രാഷ്ട്രീയം വീണ്ടുംകുഴഞ്ഞു മറിയുന്നു. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.കെ ശശികലയെ നീക്കി. ഇന്ന് ചേർന്ന അണ്ണാഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ശശികലയെ നീക്കികൊണ്ടുള്ള പ്രമേയം പാസാക്കിയത്. മുന്‍മുഖ്യമന്ത്രിയും പാർട്ടി നേതാവുമായിരുന്ന ജയലളിതയുടെ സ്മരണാർത്ഥം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിച്ചിടും.

സ്റ്റിയറിങ് കോ ഓര്‍ഡിനേറ്ററായ ഒ. പനീര്‍സെല്‍വത്തിനും ,അസ്റ്റിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററായ എടപ്പാടി പളനിസ്വാമിക്കും ആയിരിക്കും പാർട്ടി ചുമതലകൾ. ശശികലയുടെ അനന്തരവൻ ടി ടി വി ദിനകരനെയും അദ്ദേഹത്തിന്റെ അനുയായികളെയും പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.

Be the first to comment on "അണ്ണാ ഡിഎംകെയിൽ നിന്നും ശശികലയെ പുറത്താക്കി!"

Leave a comment

Your email address will not be published.


*