നാദിർഷ സുനിക്ക് പണം നൽകിയതായി മൊഴി!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷായ്‌ക്കെതിരെ കേസിലെ മുഖ്യപ്രതി പൾസർ സുനി പോലീസിന് മൊഴി നൽകി.നടിയെ അക്രമിക്കുന്നതിനു മുൻപായി നാദിർഷായുടെ കൈയിൽ നിന്നും 25000 രൂപ വാങ്ങിയതായാണ് സുനിയുടെ മൊഴി. നടൻ ദിലീപിന്റെ നിർദേശപ്രകാരം നാദിർഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഋതിക് റോഷന്റെ’ സെറ്റിൽ വെച്ചാണ് പണം കൈപറ്റിയതെന്നും മൊഴിയിലുണ്ട്.

എന്നാൽ സുനിക്ക് താൻ പണം നല്കിയിരുന്നെന്നു മൊഴിനൽകാൻ അന്വേഷണ സംഘം സമ്മർദം ചെലുത്തുന്നതായി നാദിർഷ പറഞ്ഞു. കേസിൽ നാദിർഷ നൽകിയിരിക്കുന്ന മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഇതിനു ശേഷവുമായിരിക്കും നാദിര്ഷയെ അറസ്റ്റ് ചെയുന്ന കാര്യത്തിൽ അന്വേഷണ സംഘം തീരുമാനം എടുക്കുക.

Be the first to comment on "നാദിർഷ സുനിക്ക് പണം നൽകിയതായി മൊഴി!"

Leave a comment

Your email address will not be published.


*