ഫാദർ ടോം ഉഴുന്നാലിന് മോചനം!

ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ടോം ഉഴുന്നാലിൽ മോചിതനായി.മോചന വാർത്ത കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.യമനിൽ നിന്നും അദ്ദേഹത്തെ പുലർച്ചയോടെ മസ്കറ്റിൽ എത്തിച്ചു.മോചനത്തിൽ സന്തോഷമുണ്ടെന്ന് ഫാ.ടോം പറഞ്ഞു.

കുറച്ചു അവശ നിലയിലുള്ള ഇദ്ദേഹത്തെ പിന്നീട് ചാർട്ടേർഡ് വിമാനത്തിൽ ഇവിടെ നിന്നും കൊണ്ടുപോയി. യൂറോപ്യൻ രാജ്യത്തേക്ക് ആണെന്നാണ് സൂചന. വത്തിക്കാൻ,ഒമാൻ വഴി നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് മോചനമെന്നാണ് പുറത്തു വരുന്ന വിവരം. മോചന ദ്രവ്യം നൽകിയാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ്  റിപ്പോർട്ടുകൾ.

2016 മാർച്ചിലാണ്‌ പാലാ രാമപുരം സ്വദേശിയായ ഫാ.ടോമിനെ യമനിലെ ഏദനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടു പോയത്.യമനിൽ മിഷിനറി ഓഫ് ചാരിറ്റിയിൽ സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് അദ്ദേഹത്തെ ഐസിസ് തട്ടിക്കൊണ്ടു പോകുന്നത്.അന്ന് മുതൽ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമിക്കുകയാണ്.

Be the first to comment on "ഫാദർ ടോം ഉഴുന്നാലിന് മോചനം!"

Leave a comment

Your email address will not be published.


*