കാരായി രാജന്റെ ജാമ്യം റദ്ധാക്കണം;സിബിഐ!

ഫസല്‍ വധക്കേസില്‍ പ്രതിചേർക്കപ്പെട്ട സിപിഐഎം നേതാവ് കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയില്‍ അപേക്ഷ നല്‍കി. കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹര്‍ജി നൽകിയത്. എറണാകുളം ജില്ലാ വിട്ടു പോക്കരുതെന്ന വ്യവസ്ഥയിലായിരുന്നു കാരായിക്കു കോടതി ജാമ്യം നൽകിയത്.

എന്നാൽ തലശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ കാരായി പങ്കെടുത്തത് വിവാദമായിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായ കാരായി രാജന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാൽ അനുമതി ദുരുപയോഗം ചെയ്ത് അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തതിന്റെ തുടര്ന്നാണ് സിബിഐ കോടതിയെ സമീപിച്ചത്.

Be the first to comment on "കാരായി രാജന്റെ ജാമ്യം റദ്ധാക്കണം;സിബിഐ!"

Leave a comment

Your email address will not be published.


*