നാദിർഷായുടെ ജാമ്യാപേക്ഷ 18 തിയ്യതി പരിഗണിക്കും;അതുവരെ അറസ്റ്റ് പാടില്ല;അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനും നിർദേശം!

കൊച്ചി:നടനും സംവിധായകനുമായ നാദിർഷായുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം പതിനെട്ടിലേയ്ക്ക് മാറ്റി. അതുവരെ നാദിർഷായെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിന് നിർദേശം നൽകി. നാദിർഷയോടു ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ വീണ്ടും ചോദ്യം ചെയ്യാന്‍ നാദിർഷായെ പൊലീസ് വിളിപ്പിച്ചിരുന്നു.ഇതിനു പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ നാദിർഷാ മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം നാദിർഷായുടെ ജാമ്യാപേക്ഷ പരിഗണിക്കവെ പോലീസിനെതിരെ കോടതി രൂക്ഷ വിമര്ശനമാണ് നടത്തിയത്. കേസന്വേഷണം തിരക്കഥപോലെ നീളുകയാണോ എന്ന് ചോദിച്ച കോടതി രണ്ടാഴ്ചയ്ക്കകം കേസ് അന്വേഷണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

Be the first to comment on "നാദിർഷായുടെ ജാമ്യാപേക്ഷ 18 തിയ്യതി പരിഗണിക്കും;അതുവരെ അറസ്റ്റ് പാടില്ല;അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനും നിർദേശം!"

Leave a comment

Your email address will not be published.


*