പാലക്കാട് വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി;ഒരാൾ അറസ്റ്റിൽ!

പാലക്കാട്:വൃദ്ധദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. പുളയ്ക്കാപ്പറമ്പ് സ്വാമിനാഥന്‍(72) ഭാര്യ പ്രേമകുമാരി(65) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വാമിനാഥനെ തലയ്ക്കടിച്ചും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ നിലയിൽ അയൽവാസിയായ സ്ത്രീയാണ് കണ്ടത്.

ഇവരുടെ മരുമകൾ ഷീജയെ കൈകാലുകൾ കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തി. അയൽവാസിയായ സ്ത്രീ പാലുമായി രാവിലെ ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നേരത്തെ വധഭീഷണിയുണ്ടെന്നു കാണിച്ചു സ്വാമിനാഥൻ പോലീസിൽ പരാതി നൽകിയിരുന്നു.

കൊലപാതകവുമായി ബന്ധപെട്ടു ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ മരുമകൾ ഷീജയുടെ സുഹൃത്തായ എറണാകുളം പറവൂർ സ്വദേശി സദാനന്ദന്‍ ആണ് പോലീസ് പിടിയിലായത്.

Be the first to comment on "പാലക്കാട് വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി;ഒരാൾ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*