മുംബൈ റയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 മരണം!

മുംബൈ: പ്രഭാദേവി എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് പതിനഞ്ചുപേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. മുപ്പതിലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റു.ഇതിൽ ഇരുപതുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 9 .30 ഓടെയായിരുന്നു അപകടം.

ഒരേസമയം എത്തിയ മൂന്നു ലോക്കൽ ട്രെയിനുകളിൽ നിന്നും ഇറങ്ങിയ ആളുകളാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയെ തുടർന്ന് ആളുകൾ റയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങേണ്ട മേൽപാലത്തിലേക്ക് ഓടിക്കയറുകയായിരുന്നു.ഷോട്ട് സർകുട്ടും ആളുകളിൽ പരിഭ്രാന്തി പരതി. ഇതാണ് അപകട കാരണമെന്നു അധികൃതർ പറയുന്നു.

Be the first to comment on "മുംബൈ റയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 മരണം!"

Leave a comment

Your email address will not be published.


*