വിമാനയാത്ര വിവാദത്തെ തുടർന്ന് അമേരിക്കൻ ആരോഗ്യസെക്രട്ടറി രാജിവെച്ചു!

വാഷിംഗ്ടണ്‍: ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യവിമാനം വാടകയ്ക്കെടുത്തത് വിവാദമായതിനെ തുടർന്ന് യു.എസ് ആരോഗ്യസെക്രട്ടറി രാജിവെച്ചു. യുഎസ് ആരോഗ്യ മാനവവിഭവ വകുപ്പ് സെക്രട്ടറി ടോം പ്രൈസാണ് വിവാദത്തെ തുടർന്ന് രാജിവെച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിർദേശത്തെ തുടർന്നാണ് രാജിയെന്നാണ് സൂചന.

പകരം ഡോണ്‍ ജെ. റൈറ്റിനെ താല്‍ക്കാലിക ആരോഗ്യ സെക്രട്ടറിയായി നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മെയ് മാസം മുതൽ ടോം പ്രൈസ് 26 തവണയാണ് സ്വകാര്യവിമാനത്തില്‍ യാത്ര നടത്തിയത്. വിമാനയാത്രയ്ക്കായി പൊതുഖജനാവില്‍ നിന്നും നാലുലക്ഷം ഡോളര്‍ (2.61 കോടി രൂപ) ചിലവാക്കുകയും ചെയ്തു.

Be the first to comment on "വിമാനയാത്ര വിവാദത്തെ തുടർന്ന് അമേരിക്കൻ ആരോഗ്യസെക്രട്ടറി രാജിവെച്ചു!"

Leave a comment

Your email address will not be published.


*