16 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈറ്റ് റദ്ദാക്കി!

കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനും 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും കുവൈത്ത് അമീറിന്റെ ഉത്തരവ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു ഇന്ത്യക്കാരനെ വെറുതെ വിട്ടു.വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വിറ്ററിലൂടെ വാർത്ത പുറത്ത് വിട്ടത്.

നേരത്തെ ഷാർജ സുൽത്താൻ കേരളം സന്ദർശിച്ച വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ഇടപെടലിനെ തുടർന്ന് ചെറിയ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ വെറുതെ വിടാന്‍ തീരുമാനിച്ചിരുന്നു.

Be the first to comment on "16 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈറ്റ് റദ്ദാക്കി!"

Leave a comment

Your email address will not be published.


*