October 2017

അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത് കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമെന്നു മുൻ രാഷ്‌ട്രപതി!

ന്യൂഡൽഹി:പർലമെൻറ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത് യുപിഎ സർക്കാരിന്റെ നിർദേശ പ്രകാരമെന്നു മുൻ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി.വധശിക്ഷ ഒഴിവാക്കാനായി അഫ്സല്‍ ഗുരു നല്‍കിയ ദയാഹര്‍ജി തള്ളിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ…


ഉറുഗ്വേയില്‍ ആദ്യ ട്രന്‍സ്‌ജെന്‍ഡര്‍ സെനറ്റർ അധികാരത്തിലേറി!

അഡ്വ:മൈക്കല സ്വാരസ് ഉറുഗ്വെയിലെ ആദ്യ ട്രന്‍സ്‌ജെന്‍ഡര്‍ സെനറ്ററായി അധികാരമേറ്റു. ഉറുഗ്വേയിലെ ട്രന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ആദ്യത്തെ അഭിഭാഷകയും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമാണ് 34 കാരിയായ മൈക്കല സ്വാരസ്. ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയാണ് തന്റെ…


സ്കൂളിലെ മൂന്നാം നിലയിൽ നിന്നും ചാടിയ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു;രണ്ടധ്യാപികമാർക്കെതിരെ കേസ്!

കൊല്ലം:കൊല്ലത്ത് സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ പത്താംക്ലാസ്സുകാരി സംഭവത്തില്‍ സ്കൂളിലെ രണ്ടു അധ്യാപികമാർക്കെതിരെ പോലീസ് കേസെടുത്തു. സിന്ധു, ക്രസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തന്റെ ഇളയമകളെ ക്രസന്റ് എന്ന അധ്യാപിക ആൺകുട്ടികൾക്കൊപ്പം ഇരുത്തിയിരുന്നു.ഇതിനെതിരെ…


സ്വകാര്യ സുരക്ഷാ ഏജൻസിയെ നിയമിച്ച് ദിലീപ്; പോലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു!

കൊച്ചി:സ്വയരക്ഷയ്ക്കായി ദിലീപ് സ്വകാര്യ സുരക്ഷാ ഏജൻസിയെ നിയമിച്ചു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സിനെയാണ് ദിലീപ് സുരക്ഷാ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.സുരക്ഷാ ഒരുക്കുന്നതിന്റെ ഭാഗമായി മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർ സദാസമയവും ദിലീപിന് ഒപ്പമുണ്ടാകും. നടിയെ ആക്രമിച്ച…


സംസ്ഥാന സ്കൂള്‍ കായികോത്സവത്തിൽ എറണാകുളം ജില്ലാ മുന്നിൽ!

കോട്ടയം:61 മത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിനു ഇന്ന് തുടക്കമായി.പാലായിൽ നടക്കുന്ന കായികമേള മുഖ്യമന്ത്രി പിണറായി വിജയൻഉദ്ഘാടനം നിർവഹിച്ചു.ആദ്യ ദിനം എറണാകുളം ജില്ലയാണ് മുന്നിൽ.ഏഴു സ്വർണം ഉൾപ്പടെ 50 പോയിന്റുകളാണ് എറണാകുളം നേടിയത്. നാലു സ്വർണം…


ഉമ്മൻ ചാണ്ടിക്കെതിരെ ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ!

സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണൻ. അഭിഭാഷക വഴി മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് ബിജു രാധാകൃഷ്ണന്റെ പുതിയ വെളിപ്പെടുത്തൽ. ബംഗളുരു കേസിൽ പരാതിക്കാരനെ ഉമ്മൻ‌ചാണ്ടി സ്വാധിച്ചതായും,തനിക്കെതിരെയുള്ള തെളിവുകൾ കോടതിയിലെത്താതിരിക്കാൻ…


ആംബുലൻസിന്റെ വഴി തടഞ്ഞ കാർ ഡ്രൈവർ അറസ്റ്റിൽ;പൈലറ്റ് പോയതാണെന്ന് കാറുടമ!

കൊച്ചി:നവജാത ശിശുവിനെയും കൊണ്ട് പോകുകയായിരുന്ന ആംബുലൻസിന് മാർഗ്ഗതടസം സൃഷ്‌ടിച്ച കാറുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസാണ് അറസ്റ്റിലായത്.ഇയാളുടെ കെഎല്‍ 17 എല്‍ 202 നമ്പർ എക്കോ സ്‌പോര്‍ട്ട് കാറും…


ക്യാമ്പസ് രാഷ്ട്രീയം സമാധാന അന്തരീക്ഷം തകർക്കുമെന്ന് കോടതി;കലാലയ രാഷ്ട്രീയ നിരോധിക്കാനുള്ള നടപടിക്കെതിരെ സർക്കാർ!

കലാലയങ്ങളിലെ അക്കാദമിക അന്തരീക്ഷം തകർക്കുമെന്ന് ഹൈക്കോടതി. കുട്ടികളെ കലാലയങ്ങളിലേയ്ക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാൻ വേണ്ടിയല്ലെന്നു കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാനം കാര്യത്തിൽ ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. അതേസമയം കാമ്പസുകളിൽ…


സോളാര്‍ റിപ്പോര്‍ട്ട്;വീണ്ടും നിയമോപദേശം തേടും,പ്രത്യേക നിയമസഭാ സമ്മേളനം അടുത്ത മാസം ഒന്‍പതിന്!

തിരുവനന്തപുരം:സോളാർ കമ്മീഷൻ റിപ്പോർട്ടിന്മേൽ വീണ്ടും നിയമോപദേശം തേടാൻ മുഖ്യമന്ത്രി.സോളാർ കമ്മീഷൻ റിപ്പോർട്ട് നവംബര് 9 ന് വിളിച്ചു ചേർക്കുന്ന പ്രത്യേക നിയമസഭയുടെ മേശ പുറത്തു വെയ്ക്കാനും മന്ത്രിസഭയോഗത്തില്‍ തീരുമാനമായി. സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തു…


സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി!

കശ്മീര്‍ അതിര്‍ത്തിയിലെ സൈനികർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡി ദീപാവലി ആഘോഷിച്ചു.സൈനികർക്കു മധുരം വിതരണം ചെയ്ത അദ്ദേഹം ആഘോഷങ്ങളിലും പങ്കെടുത്താണ് മടങ്ങിയത്.ഇന്ത്യന്‍ സൈനികര്‍ തനിക്കു സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണെന്നു അദ്ദേഹം പറഞ്ഞു.