ചാലക്കുടി കൊലക്കേസിലെ പ്രതി രാജ്യം വിട്ടിട്ടില്ലെന്നു പോലീസ്!

തൃശൂർ:ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്നു പോലീസ്. കൊരട്ടിയിലുള്ള ഇയാളുടെ വസതിയിൽ നിന്നും പാസ്പോർട്ട് അടക്കമുള്ള രേഖകൾ കണ്ടെത്തി.റിയൽ എസ്റ്റേറ്റ് സംബദ്ധമായ തർക്കങ്ങളെ തുടർന്ന് രണ്ട്‌ ദിവസം മുൻപാണ് ജാതിക്ക വ്യാപാരിയായ അങ്കമാലി നായത്തോട് വീരംപറമ്പിൽ രാജീവ്(46)കൊല്ലപ്പെട്ടത്.

രാവിലെ കടയിലേക്ക് പോയ രാജീവിനെ 4 പേര് ചേർന്ന് തട്ടിക്കൊണ്ടു പോയി മർദിക്കുകയും മർദ്ദനത്തെ തുടർന്ന് രാജീവ് കൊല്ലപ്പെടുകയായിരുന്നു.സംഭവത്തിൽ ഉൾപ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയിതു.മുഖ്യ പ്രതികളായ ചക്കര ജോണി രഞ്ജിത് എന്നിവരെ പിടികൂടാനായിട്ടില്ല.

Be the first to comment on "ചാലക്കുടി കൊലക്കേസിലെ പ്രതി രാജ്യം വിട്ടിട്ടില്ലെന്നു പോലീസ്!"

Leave a comment

Your email address will not be published.


*