പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിക്കെതിരെ ലഷ്കര്‍ ഇ ത്വയ്ബ നേതാവ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു!

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖാജ മുഹമ്മദ് ആസിഫിനെതിരെ മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയ്യിദ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 10 കോടി രൂപ ആവശ്യപ്പെട്ടാണ് ഫാഫിസ് സയ്യിദ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.സയ്യിദ് ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ ഒരു കാലത്തു അമേരിക്കയ്ക്ക് പ്രീയപെട്ടവരായിരുന്നു.

ഇവർക്കായി വൈറ്റ് ഹൗസിൽ വിരുന്നൊരുക്കിയിരുന്നു. ഇപ്പോൾ ഇവർ പാകിസ്താന് ബാധ്യതയാണെന്നുമായിരുന്നു’ ന്യൂയോര്‍ക്കില്‍ നടന്ന ഏഷ്യ സൊസൈറ്റി ഫോറത്തില്‍ പങ്കെടുത്തു സംസാരിക്കവെ മന്ത്രി ഖാജ മുഹമ്മദ് ആസിഫിന്റെ പരാമർശം.

ഇസ്ലാം മതവിശ്വാസത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന തനിക്കു മന്ത്രിയുടെ പരാമര്‍ശം കനത്ത മാനക്കേടുണ്ടാക്കിയെന്നും,അതിനാൽ പരാമര്‍ശം പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 10 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമാണ് ഫാഫിസ് സയ്യിദിന്റെ ആവശ്യം.

Be the first to comment on "പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിക്കെതിരെ ലഷ്കര്‍ ഇ ത്വയ്ബ നേതാവ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു!"

Leave a comment

Your email address will not be published.


*