കൊല്ലത്ത് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെയും കുടുംബത്തെയും നാട്ടുകാർ നാടുകടത്തി!

കൊല്ലം:കൊല്ലത്ത് ചിറ്റപ്പൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഏഴുവയസ്സുകാരിയുടെ കുടുംബത്തിന് നേരെ നാട്ടുകാരുടെ രോക്ഷപ്രകടനം. ദുർനടപ്പുകാരെന്ന് ആരോപിച്ചു ഇവരെ നാട്ടുകാർ ഇറക്കി വിടുകയായിരുന്നു. കുട്ടിയുടെ അമ്മയെയും അമ്മയുടെ സഹോദരിയെയും ഇവരുടെ ബന്ധുവിനെയുമാണ് വീട്ടിൽ നിന്നും ഇറക്കി വിട്ടത്.

കുട്ടിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീട്ടിൽ സംസ്കരിക്കാൻ പോലും നാട്ടുകാർ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ദൂരെയുള്ള കുട്ടിയുടെ അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്കരിച്ചത്. ഇനി ഇവിടേയ്ക്ക് തിരിച്ചു വന്നാൽ കൊന്നുകളയുമെന്ന് നാട്ടുകാർ ആക്രോശിച്ചതായും കുട്ടിയുടെ അമ്മയും ബന്ധുക്കളും പറയുന്നു.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിലേയ്ക്ക് പോയ കുട്ടിയെ അമ്മയുടെ സഹോദരി ഭർത്താവ് രാജേഷ് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

Be the first to comment on "കൊല്ലത്ത് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെയും കുടുംബത്തെയും നാട്ടുകാർ നാടുകടത്തി!"

Leave a comment

Your email address will not be published.


*