കൊല്ലത്ത് മൂന്നര വയസ്സുകാരിയെ രണ്ടാനച്ഛൻ പെള്ളലേൽപ്പിച്ചു!

കൊല്ലം:കൊല്ലത്ത് വീണ്ടും മനസാക്ഷിയെ ഞെട്ടിച്ച പീഡനം.മൂന്നര വയസ്സുകാരിയെ രണ്ടാനച്ഛൻ സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ദേഹമാസകലം പൊള്ളലേൽപ്പിച്ചു.കുട്ടിയുടെ മുതുകത്ത് ഇയാൾ മർദ്ധനമേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ ആഷിക്ക് ആണ് കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചത്.

കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ പീഡനത്തെ തുടർന്ന് ബോധരഹിതയായി കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. രക്ഷപെടാൻ ശ്രമിച്ച ആഷിക്കിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. കോടതിയുടെ നിർദേശ പ്രകാരം കുട്ടിയേയും അമ്മയെയും കൊല്ലത്തെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Be the first to comment on "കൊല്ലത്ത് മൂന്നര വയസ്സുകാരിയെ രണ്ടാനച്ഛൻ പെള്ളലേൽപ്പിച്ചു!"

Leave a comment

Your email address will not be published.


*