ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്നു ദിലീപ്!

ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തീയേറ്റർ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്നു കാണിച്ചു ദിലീപ് സംഘടനാ ഭാരവാഹികൾക്ക് കാത്തു നൽകി. നിലവിൽ ഒരു സംഘടനയുടെയും തലപ്പത്തേയ്ക്ക് വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ചു ഫിയോക് ജനറല്‍ സെക്രട്ടറി എം.സി.ബോബിക്കാന് ദിലീപ് കാത്തു നൽകിയത്.

ദിലീപ് ജാമ്യം ലഭിച്ചു ജയിലിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ ഇന്നലെയാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്റായി ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തത്. നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിലേയ്ക്ക് പോയതിനെ തുടർന്നാണ് അദ്ദേഹത്തിനെ സംഘടന പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റിയത്. തുടർന്ന് ആന്റണി പെരുമ്പാവുരായിരുന്നു ഫിയോകിന്‍റെ പ്രസിഡന്റ്.

Be the first to comment on "ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്നു ദിലീപ്!"

Leave a comment

Your email address will not be published.


*