കോൺഗ്രസ്സ് നേതാക്കൾക്കെതിരെ അന്വേഷണം;രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷം!

തിരുവനന്തപുരം:സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അടക്കമുള്ള കോൺഗ്രസ്സ് നേതാക്കൾക്കെതിരെ അന്വേഷണം. ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ മുഴുവൻ ശുപാർശകളും സർക്കാർ അംഗീകരിച്ചു. സ്ത്രീത്ത്വത്തെ അപമാനിക്കൽ,ലൈംഗിക പീഡനം എന്നിവയാണ് നേതാക്കൾക്കെതിരെയുള്ള കേസ്.

ലൈംഗിക പീഡനത്തെ കൈക്കൂലിയായി കണക്കാമെന്നു കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സോളാർകേസ് നായിക സരിതയുടെ കേസിൽ പറയുന്ന ഉമ്മൻചാണ്ടി,ആര്യാടൻ മുഹമ്മദ്,കെ പി അനിൽ കുമാർ,അടൂർ പ്രകാശ്,ഹൈബി ഈഡൻ,കെ സി വേണുഗോപാൽ,പളനി മാണിക്യം,എൻ സുബ്രഹ്മണ്യം,ജോസ് കെ മാണി,ഐജി കെ പദ്മകുമാർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും കേസെടുക്കും. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതിനും കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂർ രവിയും ബെന്നി ബെഹന്നാൻ എതിരെയും കേസെടുക്കും. ഐജി: പത്മകുമാര്‍, ഡിവൈഎസ്പി: ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കും.

പോലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹി ജി.ആര്‍. അജിത്തിനെതിരെയും കേസെടുക്കും. സോളാർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തും.ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. നേതാക്കൾക്കെതിരെയുള്ള സർക്കാർ നടപടിയിൽ സന്തോഷം ഉണ്ടെന്നായിരുന്നു സരിത നായരുടെ പ്രതികരണം.

തന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് പൊതുജനങ്ങൾക്ക് ബോധ്യമായതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. അതേസമയം വേങ്ങര തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമാണെന്നു രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ പ്രീതികരിച്ചു.തെറ്റുചെയ്യാത്തതിനാൽ ആശങ്ക ഇല്ലെന്നും പൂർവ്വാധികം ശക്തിയോടെ തിരുച്ചു വരുമെന്നും ഉമ്മൻ ചാണ്ടി പ്രേതികരിച്ചു.

 

Be the first to comment on "കോൺഗ്രസ്സ് നേതാക്കൾക്കെതിരെ അന്വേഷണം;രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷം!"

Leave a comment

Your email address will not be published.


*