പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗീകബന്ധം പീഡനമെന്ന് സുപ്രീംകോടതി!

ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നത് പീഡനമാണെന്നു സുപ്രീംകോടതി. പതിനെട്ടു വയസ്സ് പൂർത്തിയാകാത്ത ഭാര്യക്ക് ഭർത്താവിനെതിരെ പരാതി നൽകാമെന്നും ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

15നും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ വിവാഹബന്ധത്തിലെ ബലാത്സംഗ(മാരിറ്റല്‍ റേപ്പ്)ത്തിൽ നിന്നും കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു.ഇതിനെതിരെ ഇന്‍ഡിപെന്‍ഡന്റ് തോട്ട് എന്ന സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Be the first to comment on "പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗീകബന്ധം പീഡനമെന്ന് സുപ്രീംകോടതി!"

Leave a comment

Your email address will not be published.


*