ഭിക്ഷയാചിച്ച റഷ്യൻ സ്വദേശിക്കു സുഷമസ്വരാജിന്റെ സഹായ ഹസ്തം!

ചെന്നൈ:കയ്യിൽ പണമില്ലാത്തതിനെ തുടർന്ന് ഭിക്ഷയാചിച്ച റഷ്യൻ സ്വദേശിക്കു നേരെ സുഷമസ്വരാജിന്റെ സഹായ ഹസ്തം. എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ലോക്കായതിനെ തുടർന്ന് ഇവാഞ്ചലിന്‍ എന്ന 24 കാരനാണ് തമിഴ്‌നാട്ടിലെ കാഞ്ചീപുരം ക്ഷേത്രത്തില്‍ ഭിക്ഷയിരുന്നത്.

ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശിച്ച ശേഷമാണു ഇവാഞ്ചലിന്‍ ചെന്നൈയിലും അവിടുന്ന് കർചീപ്പുറത്തും എത്തുന്നത്. ചൊവ്വാഴ്ച പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ലോക്കായത്. തുടർന്ന് ഇദ്ദേഹം ഭിക്ഷാടനം നടത്തുകയായിരുന്നു.

ക്ഷേത്ര നടയിൽ ഭിക്ഷ യാചിക്കുന്ന ഇവാഞ്ചലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ഇത് കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയിൽ പെടുകയുമായിരുന്നു.

ഇവാഞ്ചലിന്‍- റഷ്യയുമായി ഇന്ത്യയ്ക്ക് ദീർഘ നാളത്തെ സൗഹൃദമാണുള്ളതെന്നും,നിങ്ങളെ സഹായിക്കാൻ ചെന്നൈയിലുള്ള ഉദ്യോഗസ്ഥര്‍ എത്തുമെന്നും സുഷമ സ്വരാജ് ട്വീറ്ററിലൂടെ അറിയിക്കുകയായിരുന്നു.

“Evangelin – Your country Russia is our time tested friend. My officials in Chennai will provide you all help.”

Be the first to comment on "ഭിക്ഷയാചിച്ച റഷ്യൻ സ്വദേശിക്കു സുഷമസ്വരാജിന്റെ സഹായ ഹസ്തം!"

Leave a comment

Your email address will not be published.


*