ആരുഷി കൊലക്കേസ്;തൽവാർ ദമ്പതികളെ വെറുതെ വിട്ടു!

ആരുഷി തല്‍വാർ കേസിൽ മാതാപിതാക്കളായ രാജേഷ്, നൂപുര്‍ തല്‍വാര്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു. അലഹാബാദ് ഹൈക്കോടതിയുടേതാണ് നടപടി.തല്‍വാര്‍ ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷവിധിച്ച സിബിഐ കോടതി വിധി റദ്ദ് ചെയ്ത അലഹാബാദ് ഹൈക്കോടതി തെളിവുകളുടെ അഭാവത്തിൽ ദമ്പതികളെ വെറുതെ വിടുകയായിരുന്നു. സംശയത്തിന്റെ പേരിൽ മാതാപിതാക്കളെ ശിക്ഷിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

2008 മേയ് 16ന് ആണ് ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള ദന്തല്‍ ഡോക്ടര്‍മാരായ രാജേഷ് തല്‍വാറിന്റെയും നുപൂറിന്റെയും ഏകമകള്‍ ആരുഷി തല്‍വാറിനെ (14 ) കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ വീട്ടു ജോലിക്കാരന്‍ ഹോം രാജെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും മെയ് 17 ഹോംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി.

മകളെയും വീട്ടു ജോലിക്കാരനെയും അരുതാത്ത സാഹചര്യത്തിൽ കണ്ട തൽവാർ ദമ്പതികൾ നടത്തിയ ദുരഭിമാന കൊലയാണിതെന്നായിരുന്നു കണ്ടെത്തൽ. ആദ്യം ലോക്കൽ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Be the first to comment on "ആരുഷി കൊലക്കേസ്;തൽവാർ ദമ്പതികളെ വെറുതെ വിട്ടു!"

Leave a comment

Your email address will not be published.


*