പിണറായി വിജയനെതിരെ കെ സി ജോസഫ് പരാതി നൽകി!

തിരുവനന്തപുരം:അവകാശ ലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി. മുൻ മന്ത്രി കെസി ജോസഫ് ആണ് പരാതി നൽകിയത്. സോളാർ കേസ് റിപ്പോർട്ട് പരസ്യപ്പെടുത്തി നടപടിക്കെതിരെ സ്‌പീക്കർക്കാണ് പരാതി നൽകിയിരിക്കുന്നത്.റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നതിനു മുൻപ് പരസ്യപ്പെടുത്തിയത് ചട്ടവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

അതേസമയം സോളാർ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിക്കു അപേക്ഷ നൽകി. സോളാർ കേസ് ഒറ്റകെട്ടായി നേരിടാനാണ് കോൺഗ്രസ്സിന്റെ തീരുമാനം.

Be the first to comment on "പിണറായി വിജയനെതിരെ കെ സി ജോസഫ് പരാതി നൽകി!"

Leave a comment

Your email address will not be published.


*