പിസി ജോർജിനെതിരെ കേസെടുക്കാൻ കോടതി നിർദേശം!

പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതിയുടെ ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിനാണ് കേസ്.സംഭവത്തിൽ ഗിരീഷ് ബാബു എന്നയാളാണ് പിസി ജോർജിനെതിരെ കോടതിയെ സമീപിച്ചത്.

ടെലിവിഷൻ ചർച്ചകളിലടക്കം നടിയുടെ പേര് വെളിപ്പെടുത്തി പിസി ജോർജ് അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയിരുന്നു.ഇത്തരം കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമത്തിന്റെ ലംഘനമാണിതെന്നു കാണിച്ചാണ് ഗിരീഷ് ബാബു കോടതിയെ സമീപിച്ചത്.

Be the first to comment on "പിസി ജോർജിനെതിരെ കേസെടുക്കാൻ കോടതി നിർദേശം!"

Leave a comment

Your email address will not be published.


*