ഹര്‍ത്താൽ;രമേശ് ചെന്നിത്തലക്ക് ഹൈക്കോടതിയുടെ നോട്ടീസ്!

കൊച്ചി:ഒക്ടോബര്‍ 16ന് യുഡിഎഫ് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലിനെതിരെ കേരള ഹൈക്കോടതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നോട്ടീസ് അയച്ചു.ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്തിനു വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.

ഹര്‍ത്താലിനെ ജനങ്ങള്‍ ഭയക്കുന്നതായും,ജനങ്ങളുടെ സുരക്ഷയ്ക്കായി വിവിധ സർക്കാർ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.സുരക്ഷയ്ക്കായി സർക്കാർ സ്വീകരിച്ചിട്ടുളള നടപടികള്‍ മാധ്യമങ്ങളിലൂടെ അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

Be the first to comment on "ഹര്‍ത്താൽ;രമേശ് ചെന്നിത്തലക്ക് ഹൈക്കോടതിയുടെ നോട്ടീസ്!"

Leave a comment

Your email address will not be published.


*