സ്കൂളിലെ മൂന്നാം നിലയിൽ നിന്നും ചാടിയ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു;രണ്ടധ്യാപികമാർക്കെതിരെ കേസ്!

കൊല്ലം:കൊല്ലത്ത് സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ പത്താംക്ലാസ്സുകാരി സംഭവത്തില്‍ സ്കൂളിലെ രണ്ടു അധ്യാപികമാർക്കെതിരെ പോലീസ് കേസെടുത്തു. സിന്ധു, ക്രസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തന്റെ ഇളയമകളെ ക്രസന്റ് എന്ന അധ്യാപിക ആൺകുട്ടികൾക്കൊപ്പം ഇരുത്തിയിരുന്നു.ഇതിനെതിരെ അധ്യാപികയ്‌ക്കെതിരെ തങ്ങൾ പരാതി പറയുകയും ചെയ്തിരുന്നു.

പിന്നീട് ഇളയ മകളെ എങ്ങനെയാണ് ഇരുത്തുന്നതെന്നു നോക്കാൻ പോയ തന്റെ മൂത്ത മകളെ സിന്ധു, ക്രസന്റ് എന്ന അദ്ധ്യാപികയും മാനസികമായി പീഡിപ്പിച്ചതിനാലാണ് മകൾ ആത്മഹത്യക്കു ശ്രമിച്ചതെന്നായിരുന്നു കുട്ടിയുടെ പിതാവ് പോലീസിന് നൽകിയ മൊഴി ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികമാർക്കെതിരെ കേസെടുത്തിരിക്കുന്നത്. നില ഗുരുതരമായതിനാൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

Be the first to comment on "സ്കൂളിലെ മൂന്നാം നിലയിൽ നിന്നും ചാടിയ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു;രണ്ടധ്യാപികമാർക്കെതിരെ കേസ്!"

Leave a comment

Your email address will not be published.


*