സ്വകാര്യ സുരക്ഷാ ഏജൻസിയെ നിയമിച്ച് ദിലീപ്; പോലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു!

കൊച്ചി:സ്വയരക്ഷയ്ക്കായി ദിലീപ് സ്വകാര്യ സുരക്ഷാ ഏജൻസിയെ നിയമിച്ചു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സിനെയാണ് ദിലീപ് സുരക്ഷാ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.സുരക്ഷാ ഒരുക്കുന്നതിന്റെ ഭാഗമായി മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർ സദാസമയവും ദിലീപിന് ഒപ്പമുണ്ടാകും.

നടിയെ ആക്രമിച്ച കേസിലെ ഗുഡാലോചന കുറ്റത്തിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ നടന് സുരക്ഷാ ഭീഷണിയുണ്ടെന്ന സൂചനകളെ തുടർന്നാണ് സ്വകാര്യ സുരക്ഷാ ഏജൻസിയെ നിയമിച്ചിരിക്കുന്നത്. അതേസമയം നടന്റെ സുരക്ഷയ്ക്കായി എത്തിയ തണ്ടര്‍ ഫോഴ്സിന്റെ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. പരിശോധനകൾക്കു ശേഷം വാഹനം പിന്നീട് വിട്ടു നൽകുകയും ചെയ്തു.

Be the first to comment on "സ്വകാര്യ സുരക്ഷാ ഏജൻസിയെ നിയമിച്ച് ദിലീപ്; പോലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു!"

Leave a comment

Your email address will not be published.


*