അമേരിക്കയിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിന്റെ മൃതദേഹം വിട്ടു നൽകി!

ടെക്സാസ്: അമേരിക്കയിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിന്റെ മൃതദേഹം വിട്ടു നൽകിയെങ്കിലും ആർക്കാണ് വിട്ടു നൽകിയതെന്ന് വ്യക്തമായിട്ടില്ല.ആർക്കാണ് കുട്ടിയുടെ മൃതദേഹം വിട്ടു നൽകിയതെന്ന് മെഡിക്കല്‍ എക്സാമിനര്‍ വ്യക്തമാക്കിയില്ല. അമേരിക്കൻ മലയാളിയായ വെസ്ലി മാത്യൂസ്- സിനി ദമ്പതികളുടെ വളർത്തു മകൾ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടെത്തിയത്.

പുലർച്ചെ കുട്ടിക്ക് പാൽ നൽകിയപ്പോൾ കുടിക്കാൻ കൂട്ടാകാതിരുന്നതിനെ തുടർന്ന് ശിക്ഷയുടെ ഭാഗമായി വീടിനു നൂറുമീറ്റർ അകലെയുള്ള മരച്ചുവട്ടിൽ നിറുത്തി. കുറച്ചു കഴിഞ്ഞു കുട്ടി തിരിച്ചു വരുമെന്ന് കരുതിയെങ്കിലും കാണാത്തതിനെ തുടർന്ന് ചെന്ന് നോക്കിയപ്പോൾ ഷെറിനെ കണ്ടില്ലെന്നു ആയിരുന്നു വെസ്ലി മാത്യൂസ് പോലീസിനോട് ആദ്യം പറഞ്ഞിരുന്ന മൊഴി.

എന്നാൽ നിർബന്ധിച്ചു പാൽ കുടിപ്പിച്ച കുട്ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടെന്നും മരണം സംഭവിക്കുകയായിരുന്നെന്നതും വെസ്ലി മാത്യൂസ് പിന്നീട് മൊഴി നൽകി. വെസ്ലി മാത്യൂസ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

Be the first to comment on "അമേരിക്കയിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിന്റെ മൃതദേഹം വിട്ടു നൽകി!"

Leave a comment

Your email address will not be published.


*