യദുകൃഷ്ണനെതിരെ സമരത്തിനൊരുങ്ങി യോഗക്ഷേമ സഭയും അഖില കേരള ശാന്തി യൂണിയനും!

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആദ്യ ദളിത് പൂജാരി യദുകൃഷ്ണനെതിരെ അഖില കേരള ശാന്തി യൂണിയനും,യോഗക്ഷേമ സഭയും സമരത്തിനൊരുങ്ങുന്നു.ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിൽ യദുകൃഷ്ണൻ മുടക്കം വരുത്തിയെന്നും ഇയാളെ പിരിച്ചു വിടണമെന്നുമാണ് അഖില കേരള ശാന്തി യൂണിയന്റെയും ,യോഗക്ഷേമ സഭയുടെയും ആവശ്യം.

എന്നാൽ അത്യാവശ്യ കാര്യമുള്ളതിനാൽ പകരം ശാന്തിയെ ഏർപ്പാടാക്കിയ ശേഷമാണ് ഒക്ടോബര്‍ 26ന് ലീവ് എഴുതിക്കൊടുത്തതെന്നും,പകരക്കാരന്റെ അച്ഛന് സുഖമില്ലാതായതോടെ ഇയാൾ വേറൊരാളെ ഏർപ്പാടാക്കിയെന്നും യദുകൃഷ്‍ണൻ പറയുന്നു. പകരക്കാരൻ എത്തിയപ്പോൾ കുറച്ചു വൈകിയെകിലും പൂജാകാര്യങ്ങൾ ബാംഗിയായി നിർവഹിച്ചതായും യദുകൃഷ്ണൻ പറഞ്ഞു.

Be the first to comment on "യദുകൃഷ്ണനെതിരെ സമരത്തിനൊരുങ്ങി യോഗക്ഷേമ സഭയും അഖില കേരള ശാന്തി യൂണിയനും!"

Leave a comment

Your email address will not be published.


*