ചവറയിൽ പാലം തകർന്നു ഒരു മരണം;നിരവധി പേർക്ക് പരിക്ക്!

കൊല്ലം:ചവറയിൽ കെഎംഎംഎല്ലില്‍ യൂണിറ്റിലേക്കുളള പാലം തകർന്നു ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. കെഎംഎംഎല്‍ സ്‌പോഞ്ച് യൂണിറ്റിലെ ജീവനക്കാരിയായ ചവറ സ്വദേശിനി ശ്യാമള ദേവിയാണ് മരിച്ചത്. ദേശീയ ജലപാതക്ക് കുറുകെ നിര്‍മ്മിച്ച ഇരുമ്പ് പാലമാണ് തകര്‍ന്നത്. കെഎംഎംഎല്ലിന്റെ ഓഫീസിന് മുന്നില്‍ സമരത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപെട്ടത്. അഞ്ഞുറോളം ആളുകൾ പാലത്തിൽ ഉണ്ടായിരുന്നതായാണ് പറയുന്നത്. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

Be the first to comment on "ചവറയിൽ പാലം തകർന്നു ഒരു മരണം;നിരവധി പേർക്ക് പരിക്ക്!"

Leave a comment

Your email address will not be published.


*