നികുതി വെട്ടിപ്പ്;അമലാപോളിന്‌ നോട്ടീസ്;ഫഹദ് ഫാസിലിനെതിരെയും ആരോപണം!

പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വെട്ടിച്ചെന്ന ആരോപണത്തിൽ നടി അമലാപോളിന്‌ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നൽകി. അമലയുടെ വീട്ടിൽ നേരിട്ടെത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നൽകിയത്. കേരളത്തിൽ വാഹനം ഓടിക്കണമെങ്കിൽ ഇവിടെ നികുതിയടച്ചു കാർ രജിസ്റ്റർ ചെയ്യണമെന്ന് നോട്ടീസിൽ പറയുന്നു.

1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ളാസ് കാര്‍ പോണ്ടിച്ചേരിയിലാണ് അമല രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇവിടെ നികുതിയിനത്തിൽ അമല അടച്ചത് 1.25 ലക്ഷം രൂപയാണ്. ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നടി നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. പോണ്ടിച്ചേരിയിൽ സ്ഥിരതാമസമാക്കിയവർക്ക്‌ മാത്രമേ അവിടെ കാർ രജിസ്റ്റർ ചെയ്യാവു എന്നിരിക്കെ അമല വ്യാജ വിലാസത്തിലാണ് കാർ രജിസ്‌ട്രേഷൻ നടത്തിയിരിക്കുന്നത്.

ഇതിനിടെ നടൻ ഫഹദ് ഫാസിലിനെതിരെയും ആരോപണം ഉയരുന്നുണ്ട്. 70 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ഇ ക്ലാസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് ആണ് ആരോപണം. നികുതി വെട്ടിപ്പുകൾ മാതൃഭൂമി ന്യൂസാണ് പുറത്തു കൊണ്ട് വന്നത്.

Be the first to comment on "നികുതി വെട്ടിപ്പ്;അമലാപോളിന്‌ നോട്ടീസ്;ഫഹദ് ഫാസിലിനെതിരെയും ആരോപണം!"

Leave a comment

Your email address will not be published.


*