ഹാദിയയെ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി!

ഹൈക്കോടതി വിവാഹം റദ്ദാക്കിയ കേസിൽ ഹാദിയയെ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി. നവംബര്‍ 27ന് ഹാദിയയുടെ ഭാഗം കേൾക്കുന്നതിനായി മകളെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ അച്ഛൻ അശോകനോട് കോടതി നിർദേശിച്ചു. ഹാദിയ കേസിൽ മനഃശാസ്ത്രപരമായ തട്ടിക്കൊണ്ടു പോകലാണ് നടന്നതെന്ന് എൻഐഎ കോടതിയിൽ ബോധിപ്പിച്ചു.

അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന അശോകന്റെ ആവശ്യം തള്ളിയ കോടതി ഹാദിയയുടെ ഭാഗം കേട്ടതിനു ശേഷം അശോകന്റെയും എൻഐഎയുടെയും ഭാഗം കേൾക്കുമെന്നും പറഞ്ഞു. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ധാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ഷെഫിന്‍ ജഹാനാണു സുപ്രീംക്കോടതിയെ സമീപിച്ചത്. ഷെഫിന്‍ ജഹാന് ഐഎസ് ബന്ധമുള്ളതായി കഴിഞ്ഞ ദിവസം അശോകൻ കോടതിയെ ബോധിപ്പിച്ചിരുന്നു.

Be the first to comment on "ഹാദിയയെ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി!"

Leave a comment

Your email address will not be published.


*