ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് 200 മരണം!

ലോകരാജ്യങ്ങളെ വെല്ലുവിളിച്ചു ആണവ പരീക്ഷങ്ങളുമായി മുന്നോട്ടു പോകുന്ന ഉത്തരകൊറിയയ്ക്കു തിരിച്ചടി. ഉ​ത്ത​ര​കൊ​റി​യ​യി​ൽ ആ​ണ​വ​ പ​രീ​ക്ഷ​ണ​ കേന്ദ്രത്തിലെ ട​ണ​ൽ ത​ക​ർ​ന്ന് 200 ലധികം പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കില്‍ജു പട്ടണത്തിലെ പുങ്ഗിയേ-റിക്കു സമീപമുള്ള നിർമാണത്തിലിരിക്കുന്ന ടണൽ ആണ് തകർന്നത്.

സെപ്റ്റംബറിൽ ഉത്തര കൊറിയ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മൂലം ആണവ നിലയത്തിന് തകരാർ സംഭവിച്ചതായും, അടിത്തറയ്ക്കുണ്ടായ തകരാർ മൂലം ടണലിൽ ജോലിചെയ്തിരുന്ന നൂറോളം ആളുകൾ കൊല്ലപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ബാക്കിയുള്ള ഭാഗം കൂടി തകർന്നതോടെ മരണ സംഖ്യാ ഉയരുകയായിരുന്നെന്നും ജാപ്പനീസ് ടിവി റിപ്പോർട്ട് ചെയ്യുന്നു.

Be the first to comment on "ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് 200 മരണം!"

Leave a comment

Your email address will not be published.


*