തനിക്കെതിരെ ചെറു വിരൽ അനക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു ആകില്ലെന്ന് തോമസ്ചാണ്ടി!

ആലപ്പുഴ:ജനജാഗ്രത യാത്രയ്ക്കിടെ തോമസ്ചാണ്ടിയുടെ വെല്ലുവിളി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ജനജാഗ്രത യാത്രയ്ക്കിടെയാണ് പ്രതിപക്ഷ നേതാവിനെ മന്ത്രി പരസ്യമായി വെല്ലുവിളിച്ചത്. കാനം രാജേന്ദ്രൻ വേദിയിലിരിക്കെ, കായൽ കൈയേറ്റ വിഷയത്തിൽ തനിക്കെതിരെ ഒരു ചെറു വിരൽ പോലും അനക്കാൻ അന്വേഷണ സംഘത്തിനാകില്ലെന്നും, കായൽ കൈയേറ്റം തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തെ താൻ വീണ്ടും വെല്ലുവിളിക്കുകയാണ്. കായൽ കൈയേറ്റം തെളിയിച്ചാൽ താൻ മന്ത്രി സ്ഥാനം മാത്രമല്ല എംഎൽഎ സ്ഥാനവും രാജിവെയ്ക്കാൻ തയാറാണെന്നും മന്ത്രി പറഞ്ഞു. ആരെയും വെല്ലുവിളിക്കാനുള്ളതല്ല ജനജാഗ്രത യാത്ര എന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി.

Be the first to comment on "തനിക്കെതിരെ ചെറു വിരൽ അനക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു ആകില്ലെന്ന് തോമസ്ചാണ്ടി!"

Leave a comment

Your email address will not be published.


*