നവാസുദ്ദീന്‍ സിദ്ദീഖി ആത്മകഥ പിൻവലിച്ചു!

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖി ‘ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമോയിര്‍’ പിന്‍വലിച്ചു. നവാസുദ്ദീന്‍ സിദ്ദീഖി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ആത്മകഥയിലെ പരാമർശത്തിന്റെ പേരിൽ ആർകെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ അവരോടു ഞാൻ മാപ്പു ചോദിക്കുന്നതായും താരം ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ നവാസുദ്ദീന്‍ സിദ്ദീഖിയുടെ ആത്മകഥ വിവാദത്തിൽ ആയിരുന്നു. വസ്തുതാ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ പ്രസ്താവനകള്‍ ഉള്‍പ്പെടുത്തി എന്നാരോപിച്ചു നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ അഭിഭാഷകന്‍ ഗൗതം ഗുലാതി വനിതാ കമ്മീഷനില്‍ പരാതിപ്പെട്ടിരുന്നു. കൂടാതെ ആത്മകഥയിൽ പരാമർശിക്കുന്ന രണ്ടു നടിമാരും താരത്തിനെതിരെ രംഗത്തു വന്നിരുന്നു.

Be the first to comment on "നവാസുദ്ദീന്‍ സിദ്ദീഖി ആത്മകഥ പിൻവലിച്ചു!"

Leave a comment

Your email address will not be published.


*