ഹരിവരാസനത്തിൽ പിഴവ്?വീണ്ടും പാടാനൊരുങ്ങി യേശുദാസ്!

ശബരിമല അയ്യപ്പന്റെ ഉറക്കു പാട്ടായ ഹരിവരാസനത്തിൽ പിഴവുള്ളതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാര്‍. കീർത്തനത്തിലെ സ്വാമി എന്ന പദം ഒഴിവാക്കുകയും അ​രിവി ​മ​ര്‍​ദ​നം എ​ന്ന പ​ദം അ​രു​വി മ​ര്‍​ദ​നം എ​ന്ന നി​ല​യി​ലു​മാ​ണ് ആലാപന സുഖത്തിനായി പാടിയിരുന്നത്. ഇത് ഗായകനായ യേശുദാസ് തന്നെ സമ്മതിച്ചിരുന്നതുമാണ്. ഇതെല്ലം ഉൾപ്പെടുത്തി യേശുദാസിനെ കൊണ്ട് കീർത്തനം വീണ്ടും ആലപിപ്പിക്കാനാണ് ദേവസ്വം ബോർഡിൻറെ തീരുമാനം.

1922ല്‍ ശാസ്താംകോട്ട കോന്നകത്ത് ജാനകി അമ്മ അഷ്ടക രൂപത്തില്‍ രചിച്ചതാണ് ഹരിവരാസനം. 1975ല്‍ മെരിലാന്‍ഡ് സുബ്രഹ്മണ്യത്തിന്റെ നിര്‍മ്മാണത്തിൽ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കുവേണ്ടി ദേവരാജന്‍ മാസ്റ്ററാണ് ഗാനം ചിട്ടപ്പെടുത്തിയത്.ഈ ഗാനത്തിന് ലഭിച്ച സ്വീകാര്യതയെ തുടർന്ന് ശബരിമലയിൽ അയ്യപ്പന്റെ ഉണർത്തു പാട്ടായി സ്വീകരിക്കുകയായിരുന്നു.

Be the first to comment on "ഹരിവരാസനത്തിൽ പിഴവ്?വീണ്ടും പാടാനൊരുങ്ങി യേശുദാസ്!"

Leave a comment

Your email address will not be published.


*