റൂബെല്ല വാക്സിൻ;നേഴ്‌സിനെ ആക്രമിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു!

മലപ്പുറം: എംആര്‍ വാക്സിന്‍ ക്യാമ്പിലെ നേഴ്‌സിനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അത്തിപ്പറ്റ കരങ്ങാട് പറമ്ബ് മുബഷീര്‍, കരങ്ങാട് പറമ്ബ് സഫാന്‍, ചേലക്കാട്ട് വീട്ടില്‍ ഫൈസല്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി.

ഇന്നലെയാണ് വളാഞ്ചേരി എടയൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ നടന്ന വാക്സിന്‍ ക്യാമ്പിലെ ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് ശ്യാമള ഭായിക്ക് പരുക്കേറ്റിരുന്നു.

ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് ഒരു മണിക്കൂർ മലപ്പുറത്ത് കെജിഎംഒഎ പണിമുടക്കിയിരുന്നു. ആരോഗ്യപ്രവർത്തകർക്കു വേണ്ട സംരക്ഷണം നൽകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉറപ്പു നൽകി.

Be the first to comment on "റൂബെല്ല വാക്സിൻ;നേഴ്‌സിനെ ആക്രമിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു!"

Leave a comment

Your email address will not be published.


*