കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് എംഎസ്എഫ് ന് തോൽവി!

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും എസ് എഫ് ഐ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കാലിക്കറ്റ് സര്‍വകലാശാല ചെയര്‍പേഴ്‌സണായി കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് കോളെജ് വിദ്യാര്‍ത്ഥി സുജ കൃഷ്ണന്‍ 99 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

സര്‍വകലാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും എംഎസ്എഫ്- കെ എസ് യു സഖ്യത്തിന് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എംഎസ്എഫ് മലപ്പുറം ജില്ലാകമ്മിറ്റിയെ സംസ്ഥാന നേതൃത്വം മരവിപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുള്ള വീഴ്ചയെ തുടര്‍ന്നാണ് നടപടി.

Be the first to comment on "കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് എംഎസ്എഫ് ന് തോൽവി!"

Leave a comment

Your email address will not be published.


*