അഖില ഹാദിയയെ സുപ്രീംകോടതി പഠിക്കാൻ അയച്ചു!

ന്യൂഡൽഹി:അഖില ഹാദിയ കേസിൽ സുപ്രധാന നടപടിയുമായി സുപ്രീംകോടതി. അഖില ഹാദിയയ്‌ക്കു സേലത്തെ കോളേജിൽ ചേർന്ന് പഠിക്കാമെന്നു സുപ്രീംകോടതി. 11 മാസമായി താൻ വീട്ടു തടങ്കലിലാണെന്നും എനിക്ക് സ്വാതന്ത്ര്യം വേണം. എനിക്ക് പഠിക്കണം. എന്നെ ഭർത്താവിന്റെ കൂടെ പോകണം. തന്നെ ഭർത്താവു പഠിപ്പിച്ചോളുമെന്നും അഖില ഹാദിയ കോടതിയിൽ പറഞ്ഞു.

തുടർന്ന് പഠിക്കാൻ അനുമതി നൽകിയ കോടതി അഖില ഹാദിയയുടെ സംരക്ഷണ ചുമതല അച്ഛനിൽ നിന്നും കോളേജ് ഡീനിനെ ഏൽപ്പിക്കുകയായിരുന്നു. കേരള പോലീസ് അഖില ഹാദിയയെ സേലത്തെ കോളേജിൽ എത്തിക്കണം.അഖില ഹാദിയയുടെ സംരക്ഷണ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡീൻ നോക്കണം. ഡീന് ഇത് സംബന്ധിച്ച എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സുപ്രീംകോടതിയെ സമീപിക്കാം. അഖില ഹാദിയയുടെ സുരക്ഷാ തമിഴ്നാട് സർക്കാർ ഉറപ്പു വരുത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

ഭർത്താവിനെ കാണണമെന്ന ആവശ്യം അഖില ഹാദിയ ഉന്നയിച്ചപ്പോൾ ഇപ്പോൾ നിങ്ങൾ സ്വാതന്ത്രയാണെന്നും ഏറെ വേണമെങ്കിലും കാണാമെന്നും കോടതി മറുപടി നൽകി. രണ്ടു ദിവസത്തെ വിശ്രമത്തിനായി മലപ്പുറത്തുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിക്കണമെന്ന ഹാദിയയുടെ ആവശ്യത്തിന് ആദ്യം അഡ്മിഷൻ എടുക്കു എന്ന് കോടതി പറഞ്ഞു.

Be the first to comment on "അഖില ഹാദിയയെ സുപ്രീംകോടതി പഠിക്കാൻ അയച്ചു!"

Leave a comment

Your email address will not be published.


*