ഡെപ്യൂട്ടി കളക്ടറോട്‌ അപമര്യാദയായി പെരുമാറിയ എംഎൽഎ മാപ്പു പറഞ്ഞു!

തിരുവനന്തപുരം: പൊതുജനമധ്യത്തിൽ ഡെപ്യൂട്ടി കലക്ടറോട് അപമര്യാദയായി പെരുമാറിയതിന് പാറശാല എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ ക്ഷമ ചോദിച്ചു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് എംഎല്‍എയുടെ ഖേദപ്രകടനം.ജനരോക്ഷത്തിൽ നിന്നും ഡെപ്യൂട്ടി കലക്ടറെ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു സി.കെ.ഹരീന്ദ്രന്റെ വിശദീകരണം.

നെയ്യാറ്റിന്‍കര മാരായമുട്ടം ക്വാറി അപകടത്തില്‍ ദുരിതാശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. ഇതിനിടെയിലാണ് ഡെപ്യൂട്ടി കലക്ടറെ എംഎല്‍എ ശകാരിച്ചത്.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കാൻ നേരെത്തെ കളക്ടർ വിളിച്ച യോഗത്തിൽ തീരുമാനം ആയിരുന്നു.

ഇക്കാര്യം ഡെപ്യൂട്ടി കലക്ടർ അറിയിച്ചതാണ് എംഎൽഎ ക്ഷുപിതനാകാനുള്ള കാരണം. 25 ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. ‘ഒരു ലക്ഷം രൂപ വാങ്ങിച്ചു കൊടുക്കാമെന്നു പറയാന്‍ നീയാരാ? നിനക്ക് എന്നെ അറിയില്ല, ആരാടീ നിന്നെ ഇവിടെ കൊണ്ടുവച്ചത്. നിങ്ങളോട് എന്താണു ഞാന്‍ ചോദിച്ചത്? ഇതു നാട്ടുകാര്‍ കൈകാര്യം ചെയ്യും’ എന്ന് രോക്ഷാകുലനായ എംഎൽഎ ഡെപ്യൂട്ടി കലക്ടറോട് പറഞ്ഞു. ഇത് വലിയ തോതിൽ വാർത്തയായിരുന്നു.

Be the first to comment on "ഡെപ്യൂട്ടി കളക്ടറോട്‌ അപമര്യാദയായി പെരുമാറിയ എംഎൽഎ മാപ്പു പറഞ്ഞു!"

Leave a comment

Your email address will not be published.


*