അഖില ഹാദിയ സേലത്തെത്തി!

സുപ്രീംകോടതിയുടെ അനുമതിയോടെ അഖില ഹാദിയ പഠനം തുടരുന്നതിനായി സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ എത്തി. അഖില ഹാദിയയുടെ പഠനം പുനരാരംഭിക്കുന്നതിനു രണ്ടാഴ്‍ചത്തെ സമയമെടുക്കുമെന്നാണ് കോളേജ് അധികൃതർ പറയുന്നത്.

അതേസമയം ഷെഫിൻ ജഹാനെ കാണുന്നതിന് ഒരുദിവസത്തെ സമയം കോളേജ് അധികൃതർ അനുവദിച്ചിട്ടുണ്ടെന്നു അഖില ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.തനിക്കു മുഴുവൻ സമയ സുരക്ഷാ ആവശ്യമില്ലെന്നും അവർ പറഞ്ഞു.

എന്നാൽ ഷെഫിൻ ജഹാന് അഖില ഹാദിയയെ കാണാൻ നിലവിൽ അനുമതിയില്ലെന്നും അച്ഛന് മാത്രമേ അവരെ കാണാനുള്ള അനുമതിയുള്ളു എന്നുമായിരുന്നു കോളേജ് അധികൃതർ നൽകിയ മറുപടി. അഖില ഹാഡിയയ്ക്കു മുഴുവൻ സമയ സംരക്ഷണം ഉണ്ടാകുമെന്നു സേലം ഡിസിപി പറയുന്നു.

ഹാദിയയെ സേലത്തെത്തി കാണുമെന്ന് ഷെഫിൻ ജഹാൻ പറഞ്ഞു. ഷെഫീൻ ജഹാൻ അതിനു മുതിർന്നാൽ നിയമപരമായി നേരിടുമെന്നായിരുന്നു അഖില ഹാദിയയുടെ അച്ഛൻ അശോകൻ പറഞ്ഞത്. മകളുടെ മനോനില തകരാറിലാണെന്നും ഒരു തീവ്രവാദി മകളെ കല്യാണം കഴിച്ചതിൽ വിഷമമുണ്ടെന്നും,കൂടെ പടിയിച്ചവർ മകളെ ചതിച്ചെന്നും അഖില ഹാദിയയുടെ ‘അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Be the first to comment on "അഖില ഹാദിയ സേലത്തെത്തി!"

Leave a comment

Your email address will not be published.


*