എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

പേരുകൊണ്ട് വിവാദമായ എസ് ദുര്‍ഗ എന്ന ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദ് ചെയ്തു. സിനിമയുടെ പേര് സംബന്ധിച്ച്‌ വീണ്ടും പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം.

ആദ്യം സെക്സി ദുർഗ എന്ന് പേരിട്ടിരുന്ന ചിത്രം വിവാദമായതിനെ തുടർന്ന് സെൻസർ ബോർഡിൻറെ ഇടപെടലിനെ തുടർന്ന് എസ് ദുർഗ എന്നാക്കുകയായിരുന്നു. പിന്നീട് ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നെങ്കിലും ചിത്രം ഇതുവരെ പ്രദര്‍ശിപ്പിക്കാനായിട്ടില്ല.

Be the first to comment on "എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി"

Leave a comment

Your email address will not be published.


*