രാജ്യാന്തര ചലച്ചിത്ര മേളയില്‍ പാർവതി മികച്ച നടി!

ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള രജത മയൂരം മലയാളി നടി പാർവതിക്ക്.ഇ​റാ​ഖി​ല്‍ കു​ടു​ങ്ങി​യ നേഴ്‌സുമാരുടെ കഥ പറഞ്ഞ ടേക് ഓഫിലെ അഭിനയത്തിനാണ് പാർവതിക്ക് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം മൺമറിഞ്ഞ സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും കേരളത്തിലെ മാലാഖമാർക്കു സമർപ്പിക്കുന്നതായി അവാർഡ് സ്വീകരിച്ചു കൊണ്ട് പാർവതി പറഞ്ഞു.

ചിത്രത്തിൻറെ സംവിധായകൻ മഹേഷ് നാരായണന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഏക മലയാള സിനിമ ടേക്ക് ഓഫ് മാത്രമാണ്.

Be the first to comment on "രാജ്യാന്തര ചലച്ചിത്ര മേളയില്‍ പാർവതി മികച്ച നടി!"

Leave a comment

Your email address will not be published.


*