ശശികലയുടെ വിഐപി പരിഗണന;ഡിഐജി ഡി രൂപയ്ക്കെതിരെ മാനനഷ്ട കേസ്!

ബംഗളുരു: അനധികൃത സ്വത്തു സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടു ബംഗളുരു പരപ്പന അഗ്രഹാരാജയിലിൽ കഴിയുന്ന വി കെ ശശികലയ്ക്കു വിഐപി പരിഗണന നൽകുന്ന റിപ്പോർട്ട് പുറത്തു വിട്ട ജയിൽ ഡിഐജി ആയിരുന്ന ഡി രൂപയ്ക്കെതിരെ മാനനഷ്ട കേസ്. മുന്‍ ഡിജിപി എച്ച്‌എന്‍എസ് റാവുവാണ് പരാതിക്കാരൻ.

ശശികലയ്ക്കു വിഐപി പരിഗണന നൽകുന്നതിന് എച്ച്‌എന്‍എസ് റാവു രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയതായി രൂപയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് രൂപയെ ജയിൽ വകുപ്പിൽ നിന്നും സ്ഥലം മാറ്റി ട്രഫികിലെയ്ക്ക് നിയമിച്ചിരുന്നു. എച്ച്‌എന്‍എസ് റാവു നിർബന്ധിത അവധിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

Be the first to comment on "ശശികലയുടെ വിഐപി പരിഗണന;ഡിഐജി ഡി രൂപയ്ക്കെതിരെ മാനനഷ്ട കേസ്!"

Leave a comment

Your email address will not be published.


*