ആഗ്രഹിച്ച സ്വാതന്ത്ര്യം കിട്ടിയില്ലെന്നു അഖില ഹാദിയ;കോളേജിനെതിരെ നിയമ നടപടിക്കൊരുങ്ങി അശോകൻ!

സേലം/കൊച്ചി:തനിക്കു ആഗ്രഹിച്ചത് പോലെയുള്ള സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് അഖില ഹാദിയ. എനിക്ക് ഇഷ്ടമുള്ളവരുമായി സംസാരിക്കാനായിട്ടില്ല. കഴിഞ്ഞ ആറുമാസവും എനിക്ക് ഇഷ്ട്ടമില്ലാത്തവരെയാണ് കണ്ടത്. ഹോസ്റ്റലിലും കോളേജിലും സ്വാതന്ത്ര്യം ഉണ്ടെന്നു പറയുന്നുണ്ട്. രണ്ടു ദിവസം കഴിഞ്ഞു താനുദ്ദേശിച്ച സ്വാതന്ത്ര്യം ഇതാണോ എന്ന് പറയാനാകൂ.

അച്ഛനുമായി ഫോണിൽ സംസാരിച്ചു. ഷെഫീൻ ജഹാനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഷെഫീൻ ജഹാനെ കാണാൻ അഖില ഹാദിയയെ അനുവദിക്കുമെന്ന സേലം കോളേജ് പ്രിൻസിപ്പാലിനെതിരെ അഖിലയുടെ അച്ഛൻ അശോകൻ രംഗത്തു വന്നു. തന്റെ മകൾ കാഴ്ച വസ്‍തുവല്ല.

ഷെഫിൻ ജഹാൻ തീവ്രവാദ കേസിലെ കണ്ണിയാണ്. മകൾ മാധ്യങ്ങളെ കണ്ടത് കോടതിയലക്ഷ്യമാണ്. പ്രിൻസിപ്പാലിനെതിരെ കോടതിയെ സമീപിക്കുമെന്നും അശോകൻ പറഞ്ഞു.

Be the first to comment on "ആഗ്രഹിച്ച സ്വാതന്ത്ര്യം കിട്ടിയില്ലെന്നു അഖില ഹാദിയ;കോളേജിനെതിരെ നിയമ നടപടിക്കൊരുങ്ങി അശോകൻ!"

Leave a comment

Your email address will not be published.


*