മുൻമന്ത്രി ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു!

തിരുവനന്തപുരം:മുൻമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍ (89) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ അദ്ദേഹത്തെ ഈ മാസം 21 മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊട്ടാരക്കരയില്‍ നിന്നാണ് ഇ. ചന്ദ്രശേഖരന്‍ നായര്‍ ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ആറു തവണ കൂടി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഇടത് മന്ത്രിസഭകളില്‍ ഭക്ഷ്യ സിവില്‍സപൈ്ളസ് മന്ത്രിയായിരുന്ന ഇദ്ദേഹമാണ് സംസ്ഥാനത്തു ആദ്യമായി മാവേലി സ്റ്റോർ കൊണ്ട് വന്നത്. ഇതിനാൽ അദ്ദേഹത്തെ മാവേലി മന്ത്രി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നു. ഇ ചന്ദ്രശേഖരന്‍നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.അദ്ദേഹത്തിന്റെ മരണം കേരളത്തിന്റെ പൊതു സാമൂഹ്യജീവിതത്തിനു കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Be the first to comment on "മുൻമന്ത്രി ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു!"

Leave a comment

Your email address will not be published.


*