ഓഖി ചുഴലിക്കാറ്റ്; 163 മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി!

തിരുവനന്തപുരം: കനത്തമഴയിലും കാറ്റിലും കടലിൽ അകപ്പെട്ട മൽസ്യബന്ധന തൊഴിലാളികളിൽ 185 l 163 പേരെ രക്ഷപെടുത്തി. ഇതിൽ അറുപതോളം പേരെ ജപ്പാന്‍ ചരക്കു കപ്പലാണ് രക്ഷപ്പെടുത്തിയത്. മറ്റുള്ളവരെയും എത്രയും വേഗം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ വാസുകി അറിയിച്ചു.

എന്നാൽ ചുഴലിക്കാറ്റിൽ പെട്ട് വള്ളങ്ങൾ നഷ്ടപെട്ട ചില മൽസ്യാതൊഴിലാളികൾ രക്ഷാപ്രവര്‍ത്തകരോടൊപ്പം പോരാന്‍ തയ്യാറാകാത്തത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ശക്തമായ മഴയിലും കാറ്റിലും പരുക്കേറ്റവർക്കായി മെഡിക്കല്‍ കോളേജിൽ പ്രത്യേക വാർഡുകൾ തുറന്നിട്ടുണ്ട്. വ്യോമ, നാവിക, കോസ്റ്റ് ഗാര്‍ഡ്, പൊലീസ് എന്നിവരെല്ലാം സംയുകതമായാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്.

ശംഖുമുഖത്ത് നിന്നും നാവിക സേന രക്ഷപ്പെടുത്തിയ ഒരാൾകൂടി മരിച്ചതോടെ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം അഞ്ചായി. മലപ്പുറം താനൂരിൽ കടൽ നൂറു മീറ്റാറോളം ഉൾവലിഞ്ഞതും ആശങ്ക ഉയർത്തുന്നുണ്ട്.രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലേയ്ക്കു പുറപ്പെട്ടിട്ടുണ്ട്.

അതേസമയം ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ കനത്ത നാശനഷ്ടം വിതച്ചു കൊണ്ടിരിക്കുകയാണ്.തിരമാലകൾ ആറു മീറ്ററോളം ഉയർന്നതായാണ് റിപ്പോർട്ടുകൾ. നിരവധി ആളുകളെ ഭരണകൂടം മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Be the first to comment on "ഓഖി ചുഴലിക്കാറ്റ്; 163 മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി!"

Leave a comment

Your email address will not be published.


*