ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം;മുഖ്യമന്ത്രി!

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചു കൊണ്ടിരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇതേ ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചിരുന്നു.

അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടർന്നുള്ള മരണം പതിമൂന്നായി. ഇന്ന് ഏഴു മൃതദേഹങ്ങൾ കൂടി ലഭിച്ചു. കടലിൽ നിന്നും അഞ്ചും എറണാകുളത്തെ ചെല്ലാനത്തു നിന്നും കണ്ണൂരിലെ ആയിക്കരയിൽ നിന്നും ഒന്ന് വീതവും മൃതദേഹങ്ങൾ ലഭിച്ചു.

Be the first to comment on "ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം;മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*