സലില്‍.എസ്​.പരേഖ്​​ ഇന്‍​ഫോസിസിന്റെ പുതിയ സിഇഒ!

ബാംഗ്ളൂർ:സലില്‍.എസ്​.പരേഖിനെ (53) ഇന്‍ഫോസിസിന്റെ​ സി.ഇ.ഒ യും മാനേജിങ്​ ഡയറക്​ടറുമായി തിരഞ്ഞെടുത്തു. 2018 ജനുവരി ആദ്യം അദ്ദേഹം ചുമതലയേൽക്കും. അഞ്ചു വർഷമാണ് അദ്ദേഹത്തിന്റെ കാലാവധി. നിലവിൽ ഫ്രഞ്ച് കമ്പനിയായ കേപ്ജമിനിയുടെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് മെമ്പറാണ് അദ്ദേഹം.

കോർണെൽ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്ബ്യൂട്ടര്‍ സയന്‍സിലും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിലും ബിരുധാനാന്തര ബിരുദം നേടിയ അദ്ദേഹം ബോംബയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എയ്​റോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും നേടിയിട്ടുണ്ട്​.

ഐ ടി മേഖലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തി പരിചയം തങ്ങളുടെ കമ്പനിക്ക് മുതൽ കൂട്ടാകുമെന്നു ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി പറഞ്ഞു.

Be the first to comment on "സലില്‍.എസ്​.പരേഖ്​​ ഇന്‍​ഫോസിസിന്റെ പുതിയ സിഇഒ!"

Leave a comment

Your email address will not be published.


*